Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf Countries

Middle East and Gulf

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി: കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മി​ട്ട​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

കോ​ഴി​ക്കോ​ട് നി​ന്നും സ​ലാ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് പു​ന​രാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സ​ർ​വീ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സ് ജൂ​ലൈ നാ​ലി​നും പു​ന​രാ​രം​ഭി​ച്ചു.

ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നി​ന്നും രാ​വി​ലെ 11ന് സ​ലാ​ല​യി​ലേ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​തി​രി​കെ കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് സ​ർ​വീ​സ്. കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​കോ​ഴി​ക്കോ​ട് നി​ന്നും പു​റ​പ്പെ​ടും.

11.05ന് ​കു​വൈ​റ്റി​ൽ നി​ന്നും തി​രി​കെ പു​റ​പ്പെ​ട്ട് വൈകുന്നേരം 6.50ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. ബംഗ​ളൂ​രു​വി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്ച ദി​വ​സം പു​ല​ർ​ച്ചെ 2.25ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 4.50ന് ​കു​വൈ​റ്റി​ൽ ലാ​ൻ​ഡ് ചെ​യ്യും.

അ​തേ ദി​വ​സം കു​വൈ​റ്റി​ൽ നി​ന്നും രാ​വി​ലെ 5:50ന് ​തി​രി​കെ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.25ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്, മ​റ്റു പ്ര​മു​ഖ ബു​ക്കിം​ഗ് ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ജൂ​ലൈ അഞ്ച് മു​ത​ൽ കോ​ഴി​ക്കോ​ട് - കു​വൈ​റ്റ് സെ​ക്ട​റി​ലെ വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നാ​യി ഉ​യ​ർ​ത്തും. ഇ​തോ​ടെ ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.15ന് ​കോ​ഴി​ക്കോ​ട് നി​ന്നും കു​വൈ​റ്റി​ലേ​ക്കും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ ഏഴ് മു​ത​ൽ ബെം​ഗ​ളൂ​രു - കു​വൈ​റ്റ് സെ​ക്ട​റി​ലും ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​വും. തി​ങ്ക​ൾ, ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 2.25ന് ​ബം​ഗ​ളൂ​രി​ൽ നി​ന്നും രാ​വി​ലെ 5.50ന് ​കു​വൈ​റ്റി​ൽ നി​ന്നു​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ കു​വൈ​റ്റി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ നാ​ലി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. സ​ലാ​ല കൂ​ടാ​തെ ഒ​മാ​നി​ലെ മ​സ്ക​റ്റി​ലേ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ മൂന്ന് മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ. മ​സ്ക​റ്റി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ ഏ​ഴ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 40 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

ബ​ഹ്റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ തു​ട​ങ്ങി പ​ശ്ചി​മേ​ഷ്യ​യി​ലെ 13 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ 18 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച​തോ​റും 780 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

അ​ടു​ത്തി​ടെ ന​വി​മും​ബൈ - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - അ​ബു​ദാ​ബി, ഗു​വാ​ഹ​ത്തി - ദു​ബാ​യി, ബംഗ​ളൂ​രു - ഫു​ക്ക​റ്റ്, പൂ​നെ, അ​മൃ​ത്സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട് നി​ന്നും ബംഗ​ളൂ​രു, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലെ 13 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​തോ​റും 85 സ​ർ​വീ​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

NRI

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ്രയത്നിക്കുമെന്ന്ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി

കു​വൈ​റ്റ് സി​റ്റി:  ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ലു​ലു ഗ്രൂ​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ധ​രി​പ്പി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു ചർച്ച.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ​യും ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ ലു​ലു ഗ്രൂ​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ യൂ​സ​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ ച​ര​ക്ക് ഗ​താ​ഗ​തം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും വി​ല​ക്ക​യ​റ്റം ത​ട​യാ​നും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് നി​ല​നി​ർ​ത്താ​നും ലു​ലു ഗ്രൂ​പ്പ് ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ ശേ​ഷം ഇ​തു​വ​രെ 15,000 ട​ണ്ണി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ലു​ലു ക​യ​റ്റി അ​യ​ച്ചു.

34 പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും ച​ര​ക്കു ക​പ്പ​ലു​ക​ളും വ​ഴി വി​ത​ര​ണം തു​ട​രും.

ജി​സിസി രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ള​മു​ള്ള 280-ല​ധി​കം ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തും. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കും ഭ​ക്ഷ്യ​സം​സ്ക​ര​ണ മേ​ഖ​ല​യ്ക്കും ഈ ​നീ​ക്കം വ​ലി​യ സ​ഹാ​യ​മാ​കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ലു​ലു​വി​ന്‍റെ സം​ഭ​ര​ണ-​ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും യൂ​സ​ഫ​ലി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ഉ​ൽ​പന്ന​ങ്ങ​ൾ ഗ​ൾ​ഫി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​ത് ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​യ​റ്റു​മ​തി സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​റ​പ്പു​ന​ൽ​കി.

International

ഇ​റാ​ൻ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: ഇസ്‌ലാമിക രാ​ജ്യ​ങ്ങ​ൾ

റി​​​​യാ​​​​ദ്: ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ. മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഇ​​​​റാ​​​​ന്‍റെ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ളും ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് റി​​​യാ​​​ദി​​​ൽ ന​​​ട​​​ന്ന സൗ​​​​ദി അ​​​​റേ​​​​ബ്യ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള 12 ഇ​​​സ്‌​​​ലാ​​​മി​​​ക രാ​​​​ജ്യ​​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ക്കു പു​​​​റ​​​​മെ കു​​​​വൈ​​​​റ്റ്, ല​​​​ബ​​​​ന​​​ൻ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഖ​​​​ത്ത​​​​ർ, സി​​​​റി​​​​യ, തു​​​​ർ​​​​ക്കി, യു​​​എ​​​ഇ, അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ, ഈ​​​​ജി​​​​പ്ത്, ജോ​​​​ർ​​​​ദാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണ് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

മേ​​​​ഖ​​​​ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷ​​​​യും സ്ഥി​​​​ര​​​​ത​​​​യും കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്ത​​​​ലാ​​​​ക്ക​​​​ണം. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​യ​​​​മ​​​​ങ്ങ​​​​ൾ, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മാ​​​​നു​​​​ഷി​​​​ക​​​നി​​​​യ​​​​മം, ന​​​​ല്ല അ​​​​യ​​​​ൽ​​​​പ​​​​ക്ക ബ​​​​ന്ധ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഇ​​​​റാ​​​​ൻ ബ​​​​ഹു​​​​മാ​​​​നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും യോ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ഭാ​​​​വി​​​ബ​​​​ന്ധം മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടു​​​​ള്ള ബ​​​​ഹു​​​​മാ​​​​നം, ആ​​​​ഭ്യ​​​​ന്ത​​​​ര​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ ഇ​​​​ട​​​​പെ​​​​ടാ​​​​തി​​​​രി​​​​ക്ക​​​​ൽ, സൈ​​​​നി​​​​ക​​​ശേ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി​​​​മാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. സ്വ​​​​ന്തം താ​​​​ത്പ​​​​ര്യ​​​​ത്തി​​​​നാ​​​​യി അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​യു​​​​ധ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും ആ​​​​യു​​​​ധ​​​​വും ന​​​​ൽ​​​​കു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ക​​​​പ്പ​​​​ൽ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ ബാ​​​​ബ് അ​​​​ൽ​​​​മ​​​​ന്ദ​​​​ബ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ സ​​​​മു​​​​ദ്ര​​​സു​​​​ര​​​​ക്ഷ​​​​യെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ ആ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും ഭീ​​​​ഷ​​​​ണി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും ഇ​​​​റാ​​​​ൻ വി​​​​ട്ടു​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ല​​​​ബ​​​​ന​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​ശം വ​​​യ്ക്കാ​​​നു​​​ള്ള അ​​​​ധി​​​​കാ​​​​രം ല​​​​ബ​​​​ന​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് യോ​​​​ഗം പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ജി​​​സി​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ൾ, ജോ​​​​ർ​​​​ദാ​​​​ൻ, അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്തു.

International

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​ നേ​രേ വ്യാ​പ​ക ആ​ക്ര​മ​ണം; അ​ബു​ദാ​ബി​യി​ൽ ഒ​രു മ​ര​ണം

ദു​​ബാ​​യ്: ഇ​​റാ​​നി​​ൽ​​നി​​ന്ന്​ രാ​​ജ്യ​​ത്തി​​നു​​നേ​​രേ അ​​യ​​ച്ച ആ​​റു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും 21 ഡ്രോ​​ണു​​ക​​ളും ഇ​​ന്ന​​ലെ വ്യോ​​മ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം ത​​ക​​ർ​​ത്ത​​താ​​യി യു​​എ​​ഇ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

ഇ​​റാ​​ന്‍റെ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം മൊ​​ത്തം 304 ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും 15 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും 1,627 ഡ്രോ​​ണു​​ക​​ളും പ്ര​​തി​​രോ​​ധി​​ച്ച​​താ​​യും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം അ​​ബു​​ദാ​​ബി​​യി​​ലെ അ​​ൽ ബാ​​ഹി​​യ ജി​​ല്ല​​യി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​നു​​ മു​​ക​​ളി​​ലേ​​ക്ക് മി​​സൈ​​ൽ വീ​​ണ് പ​​ല​​സ്തീ​​ൻ പൗ​​ര​​ൻ മ​​രി​​ച്ചു. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 28ന് ​​ആ​​രം​​ഭി​​ച്ച ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ രാ​​ജ്യ​​ത്ത്​ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. 145 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്ത​​താ​​യും സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

റി​​യാ​​ദി​​ലും കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യി​​ലും സൗ​​ദി അ​​റേ​​ബ്യ ല​​ക്ഷ്യ​​മി​​ട്ടെ​​ത്തി​​യ വ​​ൻ വ്യോ​​മാ​​ക്ര​​മ​​ണ നീ​​ക്ക​​ങ്ങ​​ളെ പ്ര​​തി​​രോ​​ധ സേ​​ന വി​​ജ​​യ​​ക​​ര​​മാ​​യി ത​​ക​​ർ​​ത്തു. ഇ​​ന്ന​​ലെ മാ​​ത്രം ഒ​​ന്പ​​ത് മ​​ണി​​ക്കൂ​​റി​​നി​​ടെ എ​​ത്തി​​യ 64 ഡ്രോ​​ണു​​ക​​ൾ സൗ​​ദി വ്യോ​​മ​​സേ​​ന വെ​​ടി​​വ​​ച്ചി​​ട്ട​​താ​​യി പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് മേ​​ജ​​ർ ജ​​ന​​റ​​ൽ തു​​ർ​​ക്കി അ​​ൽ മാ​​ലി​​ക്കി അ​​റി​​യി​​ച്ചു.

രാ​​ജ്യ​​ത്തെ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഊ​​ർ​​ജനി​​ല​​യ​​ങ്ങ​​ളെ ല​​ക്ഷ്യംവ​​ച്ചാ​​യി​​രു​​ന്നു ഈ ​​ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ​​ല്ലാം. പ്ര​​ത്യേ​​കി​​ച്ച് ഷൈ​​ബ എ​​ണ്ണ​​പ്പാ​​ട​​ത്തി​​നു​​നേ​​രേ 70ല​​ധി​​കം ഡ്രോ​​ണു​​ക​​ൾ അ​​യ​​ച്ചെ​​ങ്കി​​ലും അ​​വ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​തി​​ന് മു​​ന്പു​​ത​​ന്നെ റു​​ബ് അ​​ൽ ഖാ​​ലി മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ന് മു​​ക​​ളി​​ൽ വ​​ച്ച് സൈ​​ന്യം വെ​​ടി​​വ​​ച്ചി​​ട്ടു.

കൂ​​ടാ​​തെ റി​​യാ​​ദി​​ന് കിഴക്ക് ഖ​​ർ​​ജി​​ലു​​ള്ള അ​​മീ​​ർ സു​​ൽ​​ത്താ​​ൻ എ​​യ​​ർ​​ബേ​​സ്, കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യി​​ലെ റാ​​സ് ത​​ന്നൂ​​റ റി​​ഫൈ​​ന​​റി, റി​​യാ​​ദി​​ലെ ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ക്വാ​​ർ​​ട്ടേ​​ഴ്സ്, യു​​എ​​സ് എം​​ബ​​സി എ​​ന്നി​​വി​​ട​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ടു ന​​ട​​ന്ന വി​​വി​​ധ ആ​​ക്ര​​മ​​ണ​​ശ്ര​​മ​​ങ്ങ​​ളും പ്ര​​തി​​രോ​​ധ​​സേ​​ന​​യു​​ടെ ക​​രു​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും ഡ്രോ​​ണു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​റാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ സി​​വി​​ലി​​യ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളെ​​യും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളെ​​യും ല​​ക്ഷ്യ​​മി​​ടു​​ന്നു​​വെ​​ന്ന് ഖ​​ത്ത​​ർ ശൂ​​റ കൗ​​ൺ​​സി​​ൽ ആ​​രോ​​പി​​ച്ചു.

ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 65 ശ​​ത​​മാ​​ന​​വും രാ​​ജ്യ​​ത്തെ ഊ​​ർ​​ജ​​നി​​ല​​യ​​ങ്ങ​​ളെ​​യും സി​​വി​​ലി​​യ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളെ​​യു​​മാ​​ണ് ല​​ക്ഷ്യം വ​​യ്ക്കു​​ന്ന​​തെ​​ന്നും കൗ​​ൺ​​സി​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തെ ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ച ശൂ​​റ കൗ​​ൺ​​സി​​ൽ, ഇ​​ത് ഖ​​ത്ത​​റി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു​​നേ​​രേ​​യു​​ള്ള ലം​​ഘ​​ന​​വും ദേ​​ശീ​​യ സു​​ര​​ക്ഷ, പ്ര​​ദേ​​ശി​​ക സ​​മ​​ഗ്ര​​ത, ദേ​​ശീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്‌​​ക്കെ​​തി​​രാ​​യ ക​​ട​​ന്നു​​ക​​യ​​റ്റ​​വു​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

ഇ​​റാ​​ന്‍റെ ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ളെ കൗ​​ൺ​​സി​​ൽ പൂ​​ർ​​ണ​​മാ​​യും ത​​ള്ളി​​ക്ക​​ള​​ഞ്ഞു. ഇ​​റാ​​നു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ​​ക്ക് മു​​ൻ​​കൈ​​യെ​​ടു​​ത്ത രാ​​ജ്യ​​മാ​​ണ് ഖ​​ത്ത​​ർ. ഇ​​റാ​​നും അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​മൂ​​ഹ​​വും ത​​മ്മി​​ലു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്നി​​രി​​ക്കേ ന​​ല്ല അ​​യ​​ൽ​​പ​​ക്ക ബ​​ന്ധ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യി ഇ​​റാ​​ൻ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വ​​ഞ്ച​​നാ​​പ​​ര​​മാ​​ണെ​​ന്നും കൗ​​ൺ​​സി​​ൽ വ്യ​​ക്ത​​മാ​​ക്കി.

Kerala

ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സി​ല്ല; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 61 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 20 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന​ട​ക്കു​ന്ന​ത്. 61 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്.

ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല. കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു.

International

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സും

ദു​ബാ​യി: പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സും. മാ​ർ​ച്ച് 10-ന് ​യു​എ​ഇ​യി​ലേ​യ്ക്ക് 32 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഒ​മാ​ന്‍റെ​യും വ്യോ​മ​പാ​ത​ക​ൾ തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള നി​ശ്ചി​ത സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ല​ഭ്യ​മാ​യ സ്ലോ​ട്ടു​ക​ൾ​ക്കും പ്രാ​ദേ​ശി​ക അ​നു​മ​തി​ക​ൾ​ക്കും വി​ധേ​യ​മാ​യി 32 അ​ധി​ക സ​ർ​വീ​സു​ക​ളാ​ണ് യു​എ​ഇ​യ്ക്കും ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ മാ​ര്‍​ച്ച് 10ന് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​യി​ലേ​യ്ക്കും തി​രി​ച്ചു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ 10 നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ർ ഇ​ന്ത്യ മും​ബൈ​യി​ൽ നി​ന്ന് മൂ​ന്നും ഡ​ൽ​ഹി​യി​ൽ നി​ന്ന് ര​ണ്ടും റൗ​ണ്ട് ട്രി​പ്പു​ക​ൾ ന​ട​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് ദു​ബാ​യി​യി​ലേ​യ്ക്ക് മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ റൗ​ണ്ട് ട്രി​പ്പു​ക​ൾ വീ​തം ന​ട​ത്തും.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് അ​ബു​ദാ​ബി, ഷാ​ർ​ജ (മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്), റാ​സ​ൽ​ഖൈ​മ (ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കൊ​ച്ചി, മും​ബൈ) എ​ന്നി​വി​ട​ങ്ങ​ളി​ലേയ്​ക്ക് ആ​കെ 18 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജി​ദ്ദ​യി​ലേ​ക്ക് ആ​കെ 14 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ഡ​ൽ​ഹി. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ സർവീസ് നടത്തുക. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് മ​സ്‌​ക​റ്റി​ലേ​യ്ക്ക് 14 സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഡ​ൽ​ഹി, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വ​യ്‌​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും

International

ഇറാന്‍റെ ശ​ത്രു​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​രും: ഗു​ലാം ഹു​സൈ​ൻ മൊ​ഹ്‌​സെ​നി

ടെ​ഹ്‌​റാ​ൻ: ഇ​റാ​ന്‍റെ ശ​ത്രു​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഇ​റാ​ന്റെ ജു​ഡീ​ഷ്യ​റി മേ​ധാ​വി ഗു​ലാം ഹു​സൈ​ൻ മൊ​ഹ്‌​സെ​നി ഇ​ജേ​യ്. ഇ​റാ​ന്‍റെ സാ​യു​ധ സേ​ന​യി​ൽ​നി​ന്നു​ള്ള തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്, ഈ ​മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ളു​ടെ ഭൂ​മി​ശാ​സ്ത്രം ശ​ത്രു​ക്ക​ൾ​ക്ക് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ല​ഭ്യ​മാ​ണെ​ന്നാ​ണെ​ന്ന് ഇ​ജേ​യ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ ഇ​ട​ക്കാ​ല നേ​തൃ​കൗ​ൺ​സി​ൽ അം​ഗം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഇ​ത്ത​രം ല​ക്ഷ്യ​ങ്ങ​ളെ ഉ​ന്ന​മി​ട്ടു​ള്ള ക​ന​ത്ത ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഇ​ജേ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി ത​ങ്ങ​ൾ​ക്കു നേ​രെ ഇ​നി ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ആ ​രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്‌​കി​യാ​ൻ ശ​നി​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​ർ​ക്ക് ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മാ​പ്പ് ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​ജേ​യി​യു​ടെ പ്ര​സ്താ​വ​ന.

Kerala

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വെ​ച്ചു; പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വെ​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഈ ​തീ​രു​മാ​നം.

ഈ ​മാ​സം 18-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യും 19-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​മാ​ണ് ഇ​പ്പോ​ൾ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. 19-ാം തീ​യ​തി​ക്ക് ശേ​ഷം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും.

നേ​ര​ത്തെ മാ​ർ​ച്ച് 9-ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ 18-ലേ​ക്കും, പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ 19-ലേ​ക്കും മാ​റ്റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 5, 6, 7 തീ​യ​തി​ക​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​ക​ളും നേ​ര​ത്തെ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഗ​ൾ​ഫി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. പ​രീ​ക്ഷാ തീ​യ​തി​ക​ളി​ലെ മാ​റ്റം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

 

 

International

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം; അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. യു​എ​ൻ സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗു​ട്ടെ​റ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ന​ട​ത്തു​ന്ന സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ളും അ​പ​ല​പ​നീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ല്ല.

പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ഴാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ആ​ദ്യം ഫ്രാ​ൻ​സും പി​ന്നീ​ട് ബ​ഹ്റി​നും തു​ട​ർ​ന്ന് റ​ഷ്യ​യു​മാ​ണ് സം​സാ​രി​ച്ച​ത്.

ആ​ദ്യം സം​സാ​രി​ച്ച ഫ്രാ​ൻ​സ് സം​ഘ​ർ​ഷ​മ​ല്ല പ​രി​ഹാ​ര​മെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​നാ​വൂ എ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഫ്രാ​ൻ​സ്, ആ​ണ​വ-​ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ഷ​യ​ങ്ങ​ളി​ൽ സ​ദു​ദ്ദേ​ശ​ത്തോ​ടെ ഇ​റാ​ൻ ച​ർ​ച്ച​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം നേ​രി​ട്ട ബ​ഹ്റി​ൻ യോ​ഗ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ചു. ഇ​റാ​ൻ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ച്ചു​വെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഭീ​രു​ത്വ​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ത്തി​ന് ഇ​റാ​ന്‍റെ സൈ​നി​ക ന​ട​പ​ടി ഭീ​ഷ​ണി​യാ​ണെ​ന്നും ബ​ഹ്റി​ൻ വാ​ദി​ച്ചു.

Movies

പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശം; ര​ൺ​വീ​ർ സിം​ഗി​ന്‍റെ ഹി​റ്റ് ചി​ത്ര​ത്തി​ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക്  

 

ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ ധു​ര​ന്ദ​ർ സി​നി​മ​യ്ക്ക് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​ന​വി​ല​ക്ക്.

സ്പൈ–​ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ധു​ര​ന്ദ​റി​ലെ പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്. സാ​മ്പ​ത്തി​ക​മാ​യും വ​ലി​യ ആ​ഘാ​ത​മാ​കും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ നേ​രി​ടേ​ണ്ടി വ​രി​ക.

ഫൈ​റ്റ​ർ, സ്കൈ ​ഫോ​ഴ്സ്, ദ് ​ഡി​പ്ലോ​മാ​റ്റ്, ആ​ർ​ട്ടി​ക്കി​ൾ 370, ക​ശ്മീ​ർ ഫ​യ​ൽ​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കും പാ​ക്കി​സ്ഥാ​ൻ വി​രു​ദ്ധ​ത ആ​രോ​പി​ച്ച് ഗ​ൾ​ഫി​ൽ പ്ര​ദ​ർ​ശ​ന​വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു.

ഹൃ​ത്വി​ക് റോ​ഷ​ൻ – ദീ​പി​ക ചി​ത്ര​മാ​യ ഫൈ​റ്റ​ർ യു​എ​ഇ​യി​ൽ റി​ലീ​സ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ചി​ല ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും ചി​ത്ര​ത്തി​ന് പി​ന്നീ​ട് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ല.

Kerala

ഫാ. ജോളി വടക്കൻ ഗൾഫു നാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

കൊച്ചി: സീറോ മലബാർ സഭയുടെ വളർച്ചയുടെ പടവുകളിൽ നിർണായക നാഴികക്കല്ലായി ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു ഗൾഫുനാടുകളിൽ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.
ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷചെയയ്ത‌ശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.

ഇരിങ്ങാലക്കുട രൂപതാ മീഡിയാ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

Latest News

Corehub Up